ആര്യവേപ്പ്


വിക്കിമീഡിയ പദ്ധതികളിൽ സംഭാവന ചെയ്യുന്നവർ

Article Images
വേപ്പ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വേപ്പ് (വിവക്ഷകൾ) എന്ന താൾ കാണുക. വേപ്പ് (വിവക്ഷകൾ)

മീലിയേസീ സസ്യകുടുംബത്തിലെ ഒരു മരമാണ്‌ ആര്യവേപ്പ്. (ശാസ്ത്രീയനാമം: Azadirachta indica). ഇന്ത്യയിൽ എല്ലായിടത്തും തന്നെ ഈ മരം കാണാറുണ്ട്.[1].

ആര്യവേപ്പ്
Neem
Azadirachta indica, flowers & leaves
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Order:
Family:
Genus:
Species:

A. indica

Binomial name
Azadirachta indica
Synonyms
  • Azadirachta indica var. minor Valeton
  • Azadirachta indica var. siamensis Valeton
  • Azadirachta indica subsp. vartakii Kothari, Londhe & N.P.Singh
  • Melia azadirachta L.
  • Melia indica (A. Juss.) Brandis
Azadirachta indica
മുറിച്ചിട്ട ആര്യവേപ്പ് മരത്തിൻറെ കുറ്റിയിൽ നിന്ന് പുതു നാമ്പ് കിളിർത്ത് വരുന്നു. Neem tree ശാസ്ത്രീയ നാമം Azadirachta indica കുടുംബം Meliaceae.
ആര്യവേപ്പ് (വീഡീയോ)

ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ് ആര്യവേപ്പ്.

പവിത്രമായ മരങ്ങളിലൊന്നായി പുരാതനകാലം മുതലേ കരുതുന്നതിനാലും വീടുകളിൽ വളർത്താൻ യോഗ്യമായതിനാലും ഇവ വീട്ടുമുറ്റത്ത് നട്ടുവളർത്താറുണ്ട്. വേപ്പിന്റെ വിത്തിൽ നിന്നും വേപ്പെണ്ണ ആട്ടിയെടുക്കാറുണ്ട്. വേപ്പിൻ പിണ്ണാക്ക് വളമായി ഉപയോഗിക്കുന്നു[2]. പ്രധാന ജൈവകീടനാശിനി കൂടിയാണ് ഇത്. പലതരം ഔഷധസോപ്പുകളുടേയും ചേരുവയിൽ വേപ്പിന്റെ എണ്ണ ഉപയോഗിക്കുന്നു.

ഈ സസ്യം ഏകദേശം 30 മീറ്റർ വരെ ഉയരത്തിൽ പടർന്ന് വളരുന്നു. ഇല തണ്ടിൽ നിന്നും രണ്ട് വശത്തേക്കും ഒരുപോലെ കാണപ്പെടുന്നു. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് വേപ്പിലയ്ക്ക്‌ കയ്പ്പുരസമാണ്‌. പൂവിന്‌ മഞ്ഞകലർന്ന വെള്ള നിറമാണുള്ളത്. കായകൾ പാകമാകുമ്പോൾ മഞ്ഞനിറത്തിൽ കാണപ്പെടുന്നു. ഔഷധനിർമ്മാണത്തിന്‌ ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങൾ തടി, ഇല, കായ്, കായിൽ നിന്നും എടുക്കുന്ന എണ്ണ എന്നിവയാണ്‌[1].

രസം :തിക്തം

ഗുണം :ലഘു, സ്നിഗ്ധം

വീര്യം :ഉഷ്ണം

വിപാകം :കടു [3]

മരപ്പട്ട, ഇല, എണ്ണ [3]

വേപ്പിന്റെ തണ്ട് പല്ല് വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നു. കൂടാതെ ത്വക്ക് രോഗങ്ങൾ, സന്ധിവാതം,വൃണം, ചുമ, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ഔഷധനിർമ്മാണത്തിനായി വേപ്പിന്റെ പല ഭാഗങ്ങളും ഉപയോഗിക്കുന്നു[1][2]. കൂടാതെ വേപ്പിൽ നിന്നും ജൈവകീടനാശിനിയും ഉത്പാദിപ്പിക്കുന്നുണ്ട്[2]. തടി കൃഷി ഉപകരണങ്ങളും മറ്റും ഉണ്ടാക്കുന്നതിനു് ഉപയോഗിക്കുന്നു. വേപ്പിൻ പിണ്ണാക്കു് ജൈവ വളമായി ഉപയോഗിക്കുന്നു. വസ്ത്രങ്ങൾക്കു് ഇടയിൽ ഉണങ്ങിയ ഇലകൾ വച്ചിരുന്നാൽ പ്രാണികളെ അകറ്റും.[4] ആര്യവേപ്പിൻ ഇല വെയിലിൽ ഉണക്കി ചെറുതായി പൊടിച്ച് പുകച്ചാൽ വീടിനകത്തെ കൊതുകുശല്യം ഒഴിവാക്കാം[അവലംബം ആവശ്യമാണ്]

  • ആര്യവേപ്പിന്റെ ഇലയും കായയും

  • ആര്യവേപ്പിന്റെ കായ

  • ആര്യവേപ്പിന്റെ പൂവ്

  • ആര്യവേപ്പ് പൂവും ഇലയും

  • ആര്യവേപ്പില

  • ആര്യവേപ്പ്

  • വേപ്പില

  • വേപ്പിന്റെ തളിരില

  • വേപ്പിന്റെ പൂവ്‌

  • വേപ്പെണ്ണ

  • ആര്യവേപ്പ് ഇലയും കായും

  • തൃശ്ശൂരിൽ

  1. 1.0 1.1 1.2 [http://[ayurvedicmedicinalplants.com/plants/2737.html Ayurvedic Medicinal Plants] എന്ന വെബ്ബിലെ ലേഖനം
  2. 2.0 2.1 2.2 ഡോ. കെ.ആർ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ. താൾ 29-31 വരെ
  3. 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  4. Medicinal Plants - SK Jain, National Book Trust, India