ഒലീവ് റിഡ്‌ലി കടലാമ


വിക്കിമീഡിയ പദ്ധതികളിൽ സംഭാവന ചെയ്യുന്നവർ

Article Images

ഒലീവ് റിഡ്‌ലി കടലാമ

(ഒലിവ് റെഡ്‌ലി ആമകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൻറെ സമുദ്രങ്ങളിൽ കാണുന്ന വംശനാശം നേരിടുന്ന വലിയതരം കടലാമകളാണ് ഒലീവ് റിഡ്‌ലി കടലാമ. ആഴക്കടലിൽ സഞ്ചരിയ്ക്കുന്നു എന്ന കാരണത്താൽ ഇവയെ സാധാരണവേളകളിൽ കണ്ടെത്തുക പ്രയാസമാണ്.

Olive Ridley
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:

L. olivacea

Binomial name
Lepidochelys olivacea

ഇവയുടെ പുറന്തോടിന് ഏതാണ്ട് ഒരു മീറ്ററോളം നീളം ഉണ്ട്.ഏകദേശം 150കി.ഗ്രാം ഭാരവും ഉണ്ട്.പുറന്തോടിന് ഒലീവിലയുടെ പച്ച കലർന്ന തവിട്ടുനിറമാണ്.അടിഭാഗത്തിന് നേർത്ത ഇളം‌മഞ്ഞ നിറമായിരിയ്ക്കും.പ്രായപൂർത്തിയാകാത്തവയ്ക്ക് നിറവ്യത്യാസം ഉണ്ടാകും.മുതുകിൽ വരിയായി കവചശൽക്കങ്ങൾ ഉണ്ടാകും.അഞ്ചോ അതിൽക്കൂടുതലോ ആയിരിയ്ക്കും ഇവയുടെ എണ്ണം.വശങ്ങളിലുള്ള ശൽക്കങ്ങളുടെ എണ്ണം27ആണ്.അഗാധമായ ആഴക്കടലിൽ ആണ് ഇവ സഞ്ചരിയ്ക്കുന്നത് എന്നതിനാൽ പത്തോ പതിനഞ്ചോ മിനുട്ടിൻറെ ഇടവേളകളിൽ അന്തരീക്ഷവായു ശ്വസിയ്ക്കുന്നതിനായി ജലോപരിതലത്തിൽ എത്തുന്നു.

ജന്തുപ്ലവങ്ങൾ,ചിലതരം ഞണ്ടുകൾ,കക്കകളുടേയും ഞവിഞ്ഞികളുടേയും മൃദുഭാഗങ്ങൾ ഇവയാണ് പ്രധാനഭക്ഷണം.

പ്രത്യേകപ്രജനനകാലം രേഖപ്പെടുത്തിയിട്ടില്ല എന്നതിനാൽ ഓരോ സ്ഥലത്തേയും കാലാവസ്ഥാഭേദംഅനുസരിച്ച് മാറ്റം വരുന്നു.പ്രജനകാലത്ത് ‍ പതിനായിരക്കണക്കിന് കടലാമകൾ ആണ് മുട്ടയിടാനായി തീരത്തണയുന്നത്.‍ ഈ പ്രതിഭാസത്തെ അറിബദ്ദാസ് എന്നാണ് പറയുന്നത്.

സൂര്യാസ്തമയത്തോടെ പെൺകടലാമ മുട്ടയിടുന്നതിനായി കൂട്ടത്തോടെ തീരത്തെത്തുന്നു.അപായസൂചനയുണ്ടായാൽ തിരികെ കടലിലേയ്ക്ക് പോകുന്നു.സുരക്ഷിതസ്ഥാനം കണ്ടെത്തിയാൽ തുഴകൈകൾ കൊണ്ട് മണൽ വകഞ്ഞുണ്ടാക്കുന്ന ചെറുകുഴികളിലാണ് 40-125മുട്ടകളോളം ഇടുന്നത്.ശേഷം മണൽകൊണ്ട് മൂടുന്നു.അൻപത് ദിവസത്തിലേറെക്കഴിഞ്ഞാണ് മുട്ടകൾ വിരിയുന്നത്.കടലിലേയ്ക്കുള്ള ദിശാബോധം സ്വയമേവ നേടുന്ന കുഞ്ഞുങ്ങൾ കടലിലേയ്ക്ക് തിരിയ്ക്കുകയും ജീവിതചര്യകൾ ആരംഭിയ്ക്കുകയും ചെയ്യുന്നു.

കടലാമകൾക്ക് ശത്രുക്കൾ ഏറേയാണ്.കുറുക്കൻ,കീരി,നായ്,പന്നി ഇവയെല്ലാം ഉൾപ്പെടുന്നു.മുട്ടയും വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളുമാണ് കുറുക്കന്മാരുടെ പ്രധാന‌ ഇരകൾ.മനുഷ്യൻറെ വിവേചനരഹിതമായ പ്രവർത്തികളാണ് ഇതിലേറെ അപകടം.മുട്ടയിടാനെത്തുന്ന ആമകളെ പിടികൂടി കൊന്നും മറ്റും വിൽക്കുന്നു.ട്രോളി ഉപയോഗിച്ചുള്ള മത്സ്യബന്ധനം ഇവയുടെ നിലനില്പ്പിന് കടുത്ത ഭീഷണി ഉയർത്തുന്നു.