തിയോഡോർ റൂസ്‌വെൽറ്റ് ദേശീയോദ്യാനം


വിക്കിമീഡിയ പദ്ധതികളിൽ സംഭാവന ചെയ്യുന്നവർ

Article Images

തിയോഡോർ റൂസ്‌വെൽറ്റ് ദേശീയോദ്യാനം

അമേരിക്കയിലെ വടക്കൻ ഡക്കോട്ട സംസ്ഥാനത്തിലുള്ള, വേർപെട്ട് കിടക്കുന്ന മൂന്ന് ഭൂവിഭാഗങ്ങൾ ചേർത്ത് രൂപീകരിച്ച ഒരു ദേശീയോദ്യാനമാണ് തിയോഡോർ റൂസ്‌വെൽറ്റ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Theodore Roosevelt National Park). അമേരിക്കൻ പ്രസിഡന്റായിരുന്ന തിയോഡോർ റൂസ്‌വെൽറ്റ്റിന്റെ സ്മരണാർത്ഥമാണ് ദേശീയോദ്യാനത്തിന് ഈ പേര് നൽകിയിരിക്കുന്നത്.

തിയോഡോർ റൂസ്‌വെൽറ്റ് ദേശീയോദ്യാനം

ഹൂഡൂ ശിലകൾ

Map showing the location of തിയോഡോർ റൂസ്‌വെൽറ്റ് ദേശീയോദ്യാനം

Map showing the location of തിയോഡോർ റൂസ്‌വെൽറ്റ് ദേശീയോദ്യാനം

Locationബില്ലിങ്സ് കൗണ്ടി & മക്ക്-കെൻസി കൗണ്ടി, വടക്കൻ ഡക്കോട്ട, യു എസ് എ
Nearest cityമെഡോറ
Coordinates46°58′N 103°27′W / 46.967°N 103.450°W
Area70,446 acres (285.08 km2)[1]
Establishedനവംബർ 10, 1978
Visitors753,880 (in 2016)[2]
Governing bodyനാഷണൽ പാർക് സർവീസ്
WebsiteTheodore Roosevelt National Park

70,446 acres (110.072 sq mi; 28,508 ha; 285.08 km2) ആണ് ദേശീയോദ്യാനത്തിന്റെ ഭൂവിസ്തൃതി. മൂന്ന് ഭൂവിഭാഗങ്ങളിലായി ഇത് വ്യാപിച്ചിരിക്കുന്നു: വടക്കൻ ഘടകം, തെക്കൻ ഘടകം, എൽഖോൺ റാഞ്ച് ഘടകം എന്നിവയാണവ. ഇതിൽ ഏറ്റവും വലുത് തെക്കൻ പ്രദേശമാണ്. ചെറുത് വടക്കൻ ഘടകവും. ലിറ്റിൽ മിസൗറി നദി ഈ മൂന്ന് ഭൂപ്രദേശങ്ങളേയും ബന്ധിപ്പിച്ചുകൊണ്ട് ഒഴുകുന്നു. 2016-ൽ ഏകദേശം 753,880 ആളുകളാണ് ഈ ദേശീയോദ്യാനം സന്ദർശിച്ചത്.[2]

  • ബാഡ്ലാൻഡുകൾ

  • ദേശീയോദ്യാനത്തിൽനിന്നുള്ള ഒരു ദൃശ്യം

  • ദേശീയോദ്യാനത്തിൽനിന്നുള്ള ഒരു ദൃശ്യം

  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-05-13.
  2. 2.0 2.1 "NPS Annual Recreation Visits Report". National Park Service. Retrieved 2017-02-09.