സൂയസ് കനാൽ


വിക്കിമീഡിയ പദ്ധതികളിൽ സംഭാവന ചെയ്യുന്നവർ

Article Images

സൂയസ് കനാൽ

ഈജിപ്റ്റിലെ ഒരു വൻ മനുഷ്യ നിർമിത കനാല്‍

ഈജിപ്റ്റിലെ ഒരു വൻ മനുഷ്യ നിർമിത കനാലാണ് സൂയസ് കനാൽ. സീനായ് ഉപദ്വീപിന് പടിഞ്ഞാറ് ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് മെഡിറ്ററേനിയൻ കടലിലെ പോർട്ട് സൈദിനെയും ചെങ്കടലിലെ സൂയസിനേയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഇതിന്റെ നീളം 163 കിലോമീറ്ററും (101 മൈൽ) ഏറ്റവും കുറഞ്ഞ വീതി 60 മീറ്ററുമാണ് (197 അടി).

സൂയസ് കനാൽ
{{{alt}}}
ഉപഗ്രഹചിത്രം
Original owner സൂയസ് കനാൽ കമ്പനി
Construction began 1859 ഏപ്രിൽ
Date completed 1869 നവംബർ
Locks 0
Navigation authority സൂയസ് കനാൽ അതോറിറ്റി
സൂയസ് കനാലിന്റെ ആകാശദൃശ്യം

ആഫ്രിക്കയെ ചുറ്റിവരാതെതന്നെ യൂറോപ്പും ഏഷ്യയും തമ്മിൽ ദ്വിദിശയിലുള്ള ജലഗതാഗതം സൂയസ് കനാൽ സാധ്യമാക്കുന്നു. 1869-ൽ കനാൽ പ്രവർത്തനമാരംഭിക്കുന്നതിന് മുമ്പ് മെഡിറ്ററേനിയൻ കടലിനും ചെങ്കടലിനും ഇടയിൽ ചരക്കുകൾ കരമാർഗ്ഗമാണ് കടത്തിയിരുന്നത്. ബ്രിട്ടീഷ് നിയന്ത്രണത്തിലായിരുന്ന സൂയസ് കനാൽ ഈജിപ്ത് പ്രസിഡന്റായിരുന്ന ജമാൽ അബ്ദുന്നാസിറിന്റെ കാലത്ത് ദേശസാൽകരിക്കപ്പെട്ടു[1].

  1. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 682. 2011 മാർച്ച് 21. Retrieved 2013 മാർച്ച് 11. CS1 maint: unrecognized language (link)